Sinan Saleem Kodathoor/Suhail Koppam/Manu Mahesh/sahna-Eid Mubarak Neram Eid Mubarak歌曲免费下载

《Sinan Saleem Kodathoor/Suhail Koppam/Manu Mahesh/sahna-Eid Mubarak Neram Eid Mubarak》歌曲详情

作词 : Shamnad Vengara

作曲 : Suhail Koppam

തക്ബീർ ധ്വനി പൊങ്ങി

ശവ്വാലിൻ പിറ കണ്ട്

പാരിൽ സന്തോഷം പൊങ്ങി

ശവ്വാലോളിവാനിൽ

തെളിയുമ്പോൾ ചിരിതൂകി

മാലോകർ ഒന്നായ് കൂടി

ഫിത്റിൻ പുണ്യങ്ങൾ ദിക്റിൻ നാഥങ്ങൾ

ഉയരും ഈ ലോകത്തിന്ന്

ഒന്നായ് കൂടുന്നു കൈകൾ കോർക്കുന്നു

പെരുന്നാൾ രാവും വരവായി

പൂത്തിരി ലാത്തിരി ഒത്തിരി കത്തിച്ച് പത്തര മാറ്റൊളിവൊടെ തെളിയിച്ച്

അത്തർ പൂശി ഒരുങ്ങി വരുന്ന പെരുന്നാൾ

ഇതാ ഇതാ വന്നിതാ പുതു മണം കൊണ്ടിതാ

വരൂ വരൂ പിരിശമിൽ കൂടീടാം

ഈ രാവിൽ തേൻ കണം

പകർന്ന് നൽകണം

ഇഷ്‌കി ന്റെ പുഞ്ചിരി തെളിഞ്ഞു പൂത്ത് നിൽക്കണം

ഈ രാവിൽ മിന്നിടും താര മായൊരുങ്ങണം

കുടുംബമൊത്തു ഈദുൽ ഫിത്റൊന്ന് കൂടണം

സൽക്കാരമേകി സന്തോഷം നൽകിടാം

ഈ പുത്തനുടുപ്പിൽ അത്തർ പൂശിടാം പാടീടാം

ഈ സ്നേഹ രാഗ ശീൽ കൊണ്ട് സംഗമത്തിൻ കൂടൊരുക്കി പാടീടാം പെരുന്നാളിലായി...

കയ്യിൽ മെഹന്തി യും കണ്ണിൽ സുറുമയും

മങ്ക കൾ ഒന്നിച്ച്

ഒപ്പന പാടണ

മാപ്പിള പാട്ടിന്റെ ശീല് നിറയണ പെരുന്നാൾ 2

ഇതാ ഇതാ വന്നിതാ പുതു മണം കൊണ്ടിതാ

വരൂ വരൂ പിരിശമിൽ കൂടീടാം

സുര സുന്ദരമല്ലോ നിറ ചന്തമതല്ലോ

ഈ നാളിനേറേ പൊരിശകൾ ആകെയും ഇല്ലേ

പരിപാവനമല്ലേ അഴകേറയുമില്ലേ

സുബ്ഹാൻ കനിഞ്ഞു തന്ന നാളലങ്ക്ർതമല്ലേ

നാം ഒരുമയോടെ ഇമ്പമോടെ വാഴെണം

അരിശങ്ങളൊക്കെ പിരിശമായി മാറേണം

ഈ രാവിലിന്ന് ഖൽബിലാകെ

സൗഹൃദത്തേ ചേർത്തു വെച്ച് ഈദിൻ നാള് കൊണ്ടാടീടാം

കയ്യിൽ മെഹന്തി യും കണ്ണിൽ സുറുമയും

മങ്ക കൾ ഒന്നിച്ച്

ഒപ്പന പാടണ

മാപ്പിള പാട്ടിന്റെ ശീല് നിറയണ പെരുന്നാൾ 2

下载地址:

此为隐藏内容,需人机验证后查看下载!