作词 : Athira Sreedevi Sekhar
作曲 : Christina Alex
നീയെന്നാത്മരാഗമേഘം പെയ്തുതിർന്ന
മഞ്ഞിൻ തുള്ളിയാകുമോ
ഞാനാം ആർദ്രഗാനമാകും മഴയക്കുമീതെ
വാനിൽ തൂവലാകുമോ
നീ അലകളായി എൻ ശ്രുതിയായി
ഞാനതിന്റെ തീരം നിൻ ലയമായ്
നാമേഴുവർണ്ണങ്ങളായ്
മായും മാരിവില്ലേ വിരൽ തുമ്പിനാൽ
മായാതെ നിന്നെയെൻ്റെ മനം ചേർത്തിടാം
നിഴലുകളായ് മാറും നിമിഷമിതാ നിലാവിൽ
പകലുകളായി നീയും... ഇരവുകളായി ഞാനും
തോരാത്തൊരെൻ ഈറൻമഴയിൽ
കുളിരായി നീ വന്നുവോ
മായും മാരിവില്ലേ വിരൽ തുമ്പിനാൽ
മായാതെ നിന്നെയെൻ്റെ മനം ചേർത്തിടാം
മുകിലുകളായി നമ്മൾ ചിറകുകളായി വിണ്ണിൽ
ഉണരുവതെന്തു നിന്നിൽ മധുനിറയുന്ന സ്നേഹം
തോരാത്തൊരെൻ ഈറൻമഴയിൽ
കുളിരായി നീ വന്നുവോ...
നീയെന്നാത്മരാഗമേഘം പെയ്തുതിർന്ന
മഞ്ഞിൻ തുള്ളിയാകുമോ
ഞാനാം ആർദ്രഗാനമാകും മഴയക്കുമീതെ
വാനിൽ തൂവലാകുമോ
നീ അലകളായി എൻ ശ്രുതിയായി
ഞാനതിന്റെ തീരം നിൻ ലയമായ്
നാമേഴുവർണ്ണങ്ങളായ്
മായും മാരിവില്ലേ വിരൽ തുമ്പിനാൽ
മായാതെ നിന്നെയെൻ്റെ മനം ചേർത്തിടാം

热门推荐| 1 | |
|---|---|
| 2 | |
| 3 | |
| 4 | |
| 5 | |
| 6 | |
| 7 | |
| 8 | |
| 9 | |
| 10 |